അരയക്കണ്ടി സന്തോഷ് സി.പി.എം സെമിനാറിൽ പങ്കെടുക്കുന്നത് എസ്.എൻ.ഡി.പി പ്രതിനിധിയായി: വെള്ളാപ്പള്ളി നടേശന്‍

തനിക്ക് തിരക്കായാതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

Update: 2023-07-14 14:38 GMT
Arayakandi Santosh attends CPM seminar as SNDP representative: Vellappally Natesan
AddThis Website Tools
Advertising

തിരുവനന്തപുരം: ഏകസിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിൽ എസ്.എൻ.ഡി.പി പ്രതിനിധിയായാണ് അരയക്കണ്ടി സന്തോഷ് പങ്കെടുക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. സന്തോഷ് എസ്.എന്‍.ഡി.പി ദേവസ്വം സെക്രട്ടറിയാണ്. തനിക്ക് തിരക്കായാതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിന് അരയക്കണ്ടി സന്തോഷ് പങ്കെടുക്കുന്നത് വലിയ വാർത്തയായിരുന്നു.

എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിൻറെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സന്തോഷ് അരയക്കണ്ടി. ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് എസ്.എൻ.ഡി.പിയുടേത്. ഏക സിവിൽ കോഡിനെ പിന്തുണച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്‍ലിംകളിലെ ഒരു വിഭാഗം മാത്രമാണ് ഏക സിവിൽ കോഡിനെതിരെ രംഗത്തുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിയമം നടപ്പിലാക്കിയാൽ മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനം ഇല്ലാതാകും. മുസ്‍ലിം - ക്രിസ്ത്യൻ നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

Web Desk

By - Web Desk

contributor

Similar News