ആശമാരുടെ നിരാഹാരം തുടങ്ങിയിട്ട് ഏഴുനാള്‍; തിരിഞ്ഞുനോക്കാതെ സർക്കാർ

ആശമാർക്ക് പിന്തുണയുമായി ജനകീയ പ്രതിരോധ സമിതിയുടെ ജനസഭ ഇന്ന്

Update: 2025-03-26 00:45 GMT
Editor : Lissy P | By : Web Desk
ആശമാരുടെ നിരാഹാരം തുടങ്ങിയിട്ട് ഏഴുനാള്‍; തിരിഞ്ഞുനോക്കാതെ സർക്കാർ
AddThis Website Tools
Advertising

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്.

സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 45 ദിവസം തികയുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയിൽ നടക്കും.സാഹിത്യ- സാമൂഹ്യ - കലാ - സാംസ്കാരിക - നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും.

അതിനിടെ ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ഇന്ന്ധര്‍ണ്ണ നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിർവഹിക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News