കുർബാന തർക്കം; അതിരൂപതയ്ക്കായി പ്രത്യേക വീഡിയോ സന്ദേശമിറക്കി ആർച്ച് ബിഷപ്പ്

മാർപാപ്പ പോലും മൂന്നു തവണ ഇടപെട്ടിട്ടും ഏകീകൃത കുർബാന നടപ്പാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Update: 2024-07-01 18:13 GMT
Advertising

കൊച്ചി: സിറോ മലബാർ കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്കായി പ്രത്യേക വീഡിയോ സന്ദേശം ഇറക്കി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. 1999ലെ സിനഡ് തീരുമാനം അംഗീകരിക്കാൻ എല്ലാരും ബാധ്യസ്ഥരാണെന്ന് വീഡിയോ സന്ദേശത്തിൽ പറയുന്നു.

34 രൂപതകളിലും ഏകീകൃത കുർബാന നിലവിൽ വന്നുകഴിഞ്ഞെന്നും മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി. സർക്കുലറിലെ കാര്യങ്ങൾ അനുസരിക്കാത്തവർക്കെതിരെ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് നടപ്പാക്കാൻ സാധിക്കാത്തത്. മാർപാപ്പ പോലും മൂന്നു തവണ ഇടപെട്ടിട്ടും ഏകീകൃത കുർബാന നടപ്പാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിൽ വിമതര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയ തൃശൂര്‍ അതിരൂപത അംഗങ്ങളായ വൈദികര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇ- മെയില്‍ മുഖേനയാണ് മുന്നറിയിപ്പ് നല്‍കിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News