പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന്​ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത്​

റവന്യൂ, തദ്ദേശ, ആരോഗ്യ, വ്യവസായ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും

Update: 2024-11-21 14:13 GMT
Advertising

തിരുവനന്തപുരം: താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഡിസംബർ, ജനുവരി മാസങ്ങളിലാണ് അദാലത്ത്. കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ:

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)

സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

വയോജന സംരക്ഷണം

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ

മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റു ആവശ്യങ്ങൾ

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം

പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും

റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)

കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ

തണ്ണീർത്തട സംരക്ഷണം

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

അദാലത്തിൽ പരിഗണിക്കാത്ത വിഷയങ്ങൾ:

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ

ലൈഫ് മിഷൻ

ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പിഎസ്സി സംബന്ധമായ വിഷങ്ങൾ

വായ്പ എഴുതിത്തള്ളൽ

പൊലീസ് കേസുകൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായത്തിനായുള്ള അപേക്ഷകൾ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെ)

ജീവനക്കാര്യം (സർക്കാർ)

റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവക്ക്​ ജില്ലാ കലക്​ടറെയും അദാലത്ത് നടത്താനുള്ള വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു.

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News