മല്ലു ഹിന്ദു വാട്‍സ്‌ആപ് ഗ്രൂപ്പ്; വീണ്ടും അന്വേഷണം നടത്താനൊരുങ്ങി പൊലീസ്

പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കുന്നതിൽ അന്തിമതീരുമാനമുണ്ടാകും

Update: 2024-11-21 17:30 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‍സ്‌ആപ് ഗ്രൂപ്പ് വിവാദത്തിൽ വീണ്ടും പ്രാഥമികാന്വേഷണം. കേസെടുക്കുന്നതിൽ തീരുമാനം ഇതിന് ശേഷമായിരിക്കും. തിരുവനന്തപുരം സിറ്റി നർക്കോടിക് സെൽ എസിപിയാണ് അന്വേഷിക്കുക. 

നേരത്തെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. മതസ്‌പർദ്ധ ഉണ്ടാക്കുന്ന തരത്തിലാണ് വാട്‍സ്‌ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന കാര്യം സ്ഥിരീകരിക്കാൻ വേണ്ട തെളിവുകൾ ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ, എന്നാൽ, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഡിജിപിക്ക് പരാതി നൽകി. 

കേസെടുക്കാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തെളിവുകൾ ലഭിച്ചിട്ടില്ലാത്തതിനാൽ ഒരിക്കൽ കൂടി അന്വേഷണം നടത്താനാണ് തീരുമാനം. തിരുവനന്തപുരം സിറ്റി നർക്കോടിക് സെൽ എസിപി അജിത് ചന്ദ്രൻ നായരാണ് അന്വേഷണം നടത്തുക. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News