കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

സ്‍കൂട്ടറിൽനിന്ന് തെറിച്ചുവീണ സുനീറയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു

Update: 2024-11-21 16:09 GMT
Editor : Shaheer | By : Web Desk
Woman dies after bus hits scooter in Karunagappally, Kollam, Suneera Beevi death, bus scooter accident in Karunagappally
AddThis Website Tools
Advertising

കൊല്ലം: കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുനീറ ബീവിയാണ്( 46) മരിച്ചത്. സുനീറയും ഭർത്താവ് അബ്ദുൽ സമദും സഞ്ചരിച്ച സ്‍കൂട്ടറിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കരുനാഗപ്പള്ളി കേരള ഫീഡ്സ് ജീവനക്കാരിയാണ് സുനീറ ബീവി.

ഇന്നു വൈകീട്ട് മാരാരിത്തോട്ടം ആൽത്തറമൂട് ജങ്ഷനിലായിരുന്നു അപകടം. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ സുനീറയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അബ്ദുല്‍ സമദിനെ നിസ്സാര പരിക്കുകളോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനീറയുടെ മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

Summary: Woman dies after bus hits scooter in Karunagappally, Kollam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News