'അരിക്കൊമ്പൻ മയക്കം വിട്ടു, ഭക്ഷണം കഴിക്കുന്നു'; പൂർണ ആരോഗ്യവാനെന്ന് വനംവകുപ്പ്
ആന ജനവാസ മേഖലയിലെത്താതെ വനം വകുപ്പ് വാച്ചർമാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്
Update: 2023-05-02 01:04 GMT
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ പൂർണ ആരോഗ്യവാനെന്ന് വനം വകുപ്പ്. മേദ കാനത്ത് നിന്ന് തമിഴ്‌നാട് അതിർത്തി വനമേഖലയിലേക്കാണ് അരിക്കൊമ്പൻ നീങ്ങുന്നത്.
ആന ജനവാസ മേഖലയിലെത്താതെ വനം വകുപ്പ് വാച്ചർമാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. ശരീരത്തിൽ ഘടിപ്പിച്ച ജി.പി.എസ് കോളർ പ്രവർത്തിക്കുന്നുണ്ടെന്നും ഇറക്കിവിട്ട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റർ പരിധിയിൽ അരിക്കൊമ്പൻ ഉണ്ടെന്നുമാണ് വനം വകുപ്പ് പറയുന്നത്. ആന മയക്കത്തിൽ നിന്ന് ഉണർന്നെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.