അവസരം നല്‍കിയത് മെറിറ്റ് കണ്ട്; മരവിപ്പിച്ചതില്‍ പരിഭവമില്ലെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍
മരവിപ്പിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതില്‍ പരിഭവമില്ല. ഇനി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അച്ഛന്റെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമാണമെന്നും അര്‍ജുന്‍ പറഞ്ഞു.
Update: 2021-09-02 02:29 GMT
തന്നെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവായി നിയമിച്ചത് മെറിറ്റ് കണ്ടാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. ദേശീയ നേതൃത്വം നടത്തിയ ക്യാമ്പയിനില്‍ പങ്കെടുത്തു. അതില്‍ നിന്നാണ് തന്നെ തിരഞ്ഞെടുത്തത്. മാറ്റി നിര്‍ത്തിയത് ആരുടെ എതിര്‍പ്പു കൊണ്ടെന്ന് അറിയില്ലെന്നും അര്‍ജുന്‍ പറഞ്ഞു.
മരവിപ്പിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതില്‍ പരിഭവമില്ല. ഇനി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അച്ഛന്റെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമാണമെന്നും അര്‍ജുന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് മലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളായി നിയമിച്ചത്. നിയമനം വിവാദമായതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.