അർജുൻ രക്ഷാദൗത്യം; ന​ദിയിൽ നിന്ന് പുതിയ സി​ഗ്നൽ

സോണാർ പരിശോധനയിലാണ് പുതിയ സി​ഗ്നൽ ലഭിച്ചത്

Update: 2024-07-23 17:47 GMT
Advertising

മം​ഗളൂരു: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പുതിയ സി​ഗ്നൽ ലഭിച്ചു. നദിയിൽ നിന്ന് സോണാർ പരിശോധനയിലാണ് പുതിയ സി​ഗ്നൽ ലഭിച്ചത്. നേരത്തെ കര- നാവികസേനകൾ നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.

നാളെ കൂടുതൽ ആധുനിക യന്ത്രങ്ങൾ ഉപയോ​ഗിച്ച് തിരച്ചിൽ ശക്തിപ്പെടുത്തുമെന്ന് കർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. ആധുനിക ഉപകരണങ്ങളുമായുള്ള തിരച്ചിൽ നാളെ രാവിലെ തുടങ്ങും. റോഡിലെ തടസ്സങ്ങൾ നീക്കാൻ എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News