കുടിശ്ശിക; മെഡി. കോളജുകളിലും ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി
19 ആശുപത്രികളിൽ നിന്നും ലഭിക്കാനുള്ളത് 143 കോടി
Update: 2024-04-01 04:00 GMT
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലും ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി. സർക്കാർ കുടിശ്ശിക നൽകാത്തതിനെ തുടർന്നാണ് തീരുമാനം. 19 ആശുപത്രികളിൽ നിന്നായി 143 കോടിയിലേറെ രൂപയാണ് ലഭിക്കാനുള്ളതെന്ന് വിതരണക്കാർ പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഒരാഴ്ചക്കകം ആശുപത്രികളിൽ പ്രതിസന്ധിയുണ്ടാകും. ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടതായും വന്നേക്കും.
ഇന്ന് മുതൽ ഉപകരണങ്ങൾ നൽകില്ലെന്നാണ് വിതരണക്കാരുടെ തീരുമാനം.
കുടിശ്ശിക; മെഡി. കോളജുകളിലും ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി