ആരാണ് ആര്യാടൻ ഷൗക്കത്തെന്ന് ആളുകള്‍ക്കറിയാം; പി.വി അന്‍വറിന് മറുപടിയുമായി ഷൗക്കത്ത്
തനിക്കും വി.എസ് ജോയ്ക്കും ഇടയിൽ തർക്കമില്ലെന്നും ഷൗക്കത്ത്
Update: 2025-01-13 07:50 GMT
മലപ്പുറം: ആരാണ് ആര്യാടൻ ഷൗക്കത്ത് എന്ന പി.വി അൻവറിന്‍റെ പരിഹാസത്തോട് അത് ആളുകൾക്ക് അറിയാമെന്ന് ആര്യാടൻ ഷൗക്കത്തിന്‍റെ മറുപടി. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സജ്ജമാണെന്നും തനിക്കും വി.എസ് ജോയ്ക്കും ഇടയിൽ തർക്കമില്ലെന്നും ഷൗക്കത്ത് പറഞ്ഞു.
എംഎല്‍എ സ്ഥാനം രാജിവച്ചതിന് ശേഷം പി.വി അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷൗക്കത്തിനെ പരിഹസിച്ചിരുന്നു. ആരാണ് ആര്യാടൻ ഷൗക്കത്തെന്നും സിനിമ പിടിച്ച് നടക്കുകയാണെന്നുമാണ് പറഞ്ഞത്. ഷൗക്കത്തിനെ താന്‍ പിന്തുണക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.