കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായുള്ള ചർച്ചയിൽ ആശാ സമരം ചർച്ചയാകില്ല; കെ.വി തോമസ്
വീണാ ജോർജ് ജെ.പി നഡ്ഡയെ കാണാൻ തന്റെ സഹായം തേടിയിട്ടില്ലെന്ന് കെ.വി തോമസ് മീഡിയവണിനോട്
Update: 2025-03-24 05:20 GMT


ന്യൂഡല്‍ഹി: ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രി ജെ.പി നഡ്ഢയെ കാണാൻ തന്റെ സഹായം തേടിയില്ലെന്ന് കേരളസര്‍ക്കാറിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. കേന്ദ്രമന്ത്രിമാരുടെ അപ്പോയിൻമെന്‍റ് എടുക്കലാണ് തന്‍റെ ചുമതല. നഡ്ഢയുടെ അപ്പോയിൻമെന്റ് എടുക്കണമെന്ന ആവശ്യം തന്റെ മുന്നിലെത്തിയില്ല. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായുള്ള ഇന്നത്തെ ചർച്ചയിൽ ആശാ സമരം ചർച്ചയാകില്ല. അജണ്ട എയിംസ് മാത്രമെന്നും കെവി തോമസ് മീഡിയവണിനോട് പറഞ്ഞു.