ഗ്ലാസ് ​ദേഹത്ത് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

എറണാകുളം എടയാറിലെ റോയൽ ​ഗ്ലാസ് ഫാക്ടറിയിലാണ് അപകടം നടന്നത്.

Update: 2023-07-11 04:46 GMT
Editor : anjala | By : Web Desk
Advertising

എറണാകുളം: ദേഹത്ത് ​ഗ്ലാസ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. എറണാകുളം എടയാറിലെ റോയൽ ​ഗ്ലാസ് ഫാക്ടറിയിലാണ് അപകടം നടന്നത്. ഏഴ് വലിയ ​ഗ്ലാസ് പാളികൾ ദേഹത്ത് മറിഞ്ഞു വീഴുകയായിരുന്നു. ധന്‍കുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അ​​ഗ്നിസുരക്ഷ സേന എത്തിയാണ് ധൻ കുമാറിനെ പുറത്തെടുത്തത്. മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കകയാണ്. 

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News