അതിരപ്പള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു
വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യൻ (45)നെ വെട്ടിക്കൊലപ്പെടുത്തിയത്.
Update: 2024-12-18 17:26 GMT
തൃശൂർ: അതിരപ്പള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊലപ്പെടുത്തി. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യൻ (45)നെ വെട്ടിക്കൊലപ്പെടുത്തിയത്. ചന്ദ്രമണി മദ്യലഹരിയിലായിരുന്നു.
ഒറ്റവെട്ടിനാണ് ചന്ദ്രമണി സത്യനെ കൊലപ്പെടുത്തിയത്. സത്യന്റെ ഭാര്യക്കും വെട്ടേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. അതിരപ്പള്ളി വടാട്ടുപാറയിലാണ് സംഭവം. ചന്ദ്രമണി മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.