കടവരാന്തയിൽ കിടന്നയാളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; സുഹൃത്ത് പിടിയിൽ

തലക്ക് ഗുരുതരമായി പരിക്കേറ്റ ഷഫീഖ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണ്

Update: 2023-04-12 09:25 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം. സുഹൃത്ത് അറസ്റ്റിൽ. ഏപ്രിൽ 5 ന് രാത്രി പതിനൊന്നരയോടെയാണ് തിരുവനന്തപുരം സ്റ്റാച്ചുവിലെ കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഷഫീഖിനെ സുഹൃത്ത് അക്ബർഷ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം നടത്തിയത്. ഷഫീഖും അക്ബർഷയും സുഹൃത്തുക്കളായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് തന്നെ പൊലീസിന് ഒറ്റിക്കൊടുത്തത് ഷഫീഖാണെന്ന് അക്ബർഷ പറയുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിലേക്ക് നയിച്ചത്.

കടവരാന്തയിൽ ഒരാൾ പരിക്കേറ്റ് കിടക്കുകയാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാൽ പൊലീസെത്തി പരിശോധിച്ചപ്പോൾ തന്നെ വീണ് ഉണ്ടായ പരിക്കുകകളെല്ലെന്നും ആക്രമം നടന്നിട്ടുണ്ടെന്നും മനസ്സിലായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയിലേക്ക് എത്തിയത്. അക്ബർഷയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആക്രമണത്തിന് ഉപയോഗിച്ച കല്ല് അടുത്തുള്ള മതിലിനപ്പുറത്തേക്ക് വലിച്ചെറിഞ്ഞെന്ന് പൊലീസിന് മൊഴി നൽകി. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷഫീഖ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണ്.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News