ക്രൈസ്‌തവരെ ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുന്നു: മാർ ജോസഫ് പാംപ്ലാനി

ത്രിവർണ പതാകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു. എന്നാൽ, എല്ലാ നിറങ്ങളെയും ഏകീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ ദേശീയബോധം എന്നല്ല പറയേണ്ടത് വർഗീയവാദം എന്നാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

Update: 2023-08-15 15:28 GMT
Editor : banuisahak | By : Web Desk
ക്രൈസ്‌തവരെ ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുന്നു: മാർ ജോസഫ് പാംപ്ലാനി
AddThis Website Tools
Advertising

കണ്ണൂർ: മണിപ്പൂർ കലാപം ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂർവമായ ശ്രമമെന്ന് മാർ ജോസഫ് പാംപ്ലാനി. ചെമ്പേരിയിൽ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ പരിപാടിയിലായിരുന്നു പരാമർശം. 

മണിപ്പൂരിൽ സൈന്യം പോലും നിസ്സഹായരായി നിൽക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ് പീഡിപ്പിക്കുന്നവർക്കൊപ്പമാണ്. ത്രിവർണ പതാകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു. എന്നാൽ, എല്ലാ നിറങ്ങളെയും ഏകീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല പറയേണ്ടത് വർഗീയ വാദം എന്നാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 

സംസ്ഥാന സർക്കാരിനെയും പാംപ്ലാനി രൂക്ഷമായി വിമർശിച്ചു. കേരള സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നു.  സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണിത്. പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും പാംപ്ലാനി പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News