കഴക്കൂട്ടത്ത് പുഴുവരിച്ച നിലയിൽ കണ്ടെത്തിയ യുഎസ് പൗരനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

ബീറ്റ് ഓഫീസർമാരിൽ ഒരാൾക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉൾപ്പെട്ടവരുടെ സംഘം വൈകീട്ട് ഹോട്ടലിലെത്തിയത്. അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് ഹോട്ടൽ അധികൃതർ തട്ടിക്കയറിയതായും പരാതിയുണ്ട്.

Update: 2021-11-23 04:07 GMT
Advertising

കഴക്കൂട്ടത്ത് ഹോട്ടൽ മുറിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ യുഎസ് പൗരൻ ഇർവിൻ ഫോക്‌സിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഇതിനായി സർക്കാർ യുഎസ് എംബസിയുമായി ബന്ധപ്പെടും.

ഇയാളെ നാലു മാസത്തോളമായി ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ഇയാൾ സുഹൃത്തിനൊപ്പം കേരളത്തിലെത്തിയത്. പിന്നീട് സുഹൃത്ത് മടങ്ങിപ്പോയപ്പോഴും ഇയാൾ ഇവിടെ തുടരുകയായിരുന്നു. ഇതിനിടെ വീണ് പരിക്കേറ്റ ഇയാളെ ചികിത്സ നൽകാതെ ഹോട്ടലുടമ പൂട്ടിയിടുകയായിരുന്നു.

ബീറ്റ് ഓഫീസർമാരിൽ ഒരാൾക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉൾപ്പെട്ടവരുടെ സംഘം വൈകീട്ട് ഹോട്ടലിലെത്തിയത്. അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് ഹോട്ടൽ അധികൃതർ തട്ടിക്കയറിയതായും പരാതിയുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News