രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ ടൂറിസം മേഖലയിൽ ഉണർവ്

ക്രിസ്തുമസ് പുതുവൽസരനാളുകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇരട്ടിയിലധികം സഞ്ചാരികളെത്തിയെന്നാണ് കണക്ക്

Update: 2023-01-04 01:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇടുക്കി: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ടൂറിസം മേഖലയിൽ ഉണർവ്. ക്രിസ്തുമസ് പുതുവൽസരനാളുകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇരട്ടിയിലധികം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. ഇടുക്കിയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്.

ഡിസംബർ 20 മുതൽ ജനുവരി 1 വരെയുള്ള ദിവസങ്ങളിലാണ് സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായത്.രണ്ട് ലക്ഷത്തോളം പേരാണ് ഇടുക്കിയിലെ ഡി.റ്റി.പി.സി സെന്‍ററുകളിലെത്തിയത്.മുപ്പത്തി അയ്യായിരത്തോളം പേർ ഇടുക്കി,ചെറുതോണി അണക്കെട്ടുകളിൽ സന്ദർശനം നടത്തി.

മാട്ടുപ്പെട്ടി,രാമക്കല്‍മേട്,അരുവിക്കുഴി,ശ്രീനാരായണപുരം,വാഗമണ്‍,പാഞ്ചാലിമേട്,ഇടുക്കി ഹില്‍ വ്യൂ പാര്‍ക്ക്,മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്കേറി. വനം വകുപ്പിന്‍റെയും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായി.ജനുവരി പകുതി വരെ വിനോദ സഞ്ചാരികളുടെ തിരക്ക് തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News