ലോക്ക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് വ്യാജവാറ്റ് കേസുകളിൽ വൻ വർധന

Update: 2021-06-29 07:43 GMT
Advertising

ലോക്ഡൗൺ കാലയളവിൽ ബിവറേജസ് കോർപ്പറേഷന് 1700 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എക്സൈസ് വകുപ്പ്. ഇതേ കാലയളവിൽ തന്നെ സംസ്ഥാനത്ത് വ്യാജവാറ്റ് കേസുകളിൽ വൻ വർധനയുണ്ടായതായും കണ്ടെത്തി. 1,112 വ്യാജവാറ്റ് കേസുകളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് .

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.168 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കൊല്ലത്ത് 148 കേസുകളും രജിസ്റ്റർ ചെയ്തു. 

Full View

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News