ആഭ്യന്തര വകുപ്പിനോട് മി(നി)സ്റ്റർ മരുമകന് എതിരെ കേസെടുക്കാൻ ശിപാർശ ചെയ്യണം: ബിന്ദുകൃഷ്ണ

എടപ്പാൾ മേൽപ്പാലം വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ ആഘോഷപൂർവ്വമാണ് ഉദ്ഘാടനം ചെയ്തിരുന്നത്

Update: 2022-01-09 03:45 GMT
Editor : abs | By : Web Desk
Advertising

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന എടപ്പാൾ മേൽപ്പാല ഉദ്ഘാടനച്ചടങ്ങിനെതിരെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്റ്റർ മരുമകന് എതിരെ കേസ് എടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ശിപാർശ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രം പങ്കുവച്ച് ഫേസ്ബുക്കിലാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം. 


തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാൾ മേൽപ്പാലം വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ ആഘോഷപൂർവ്വമാണ് ഉദ്ഘാടനം ചെയ്തിരുന്നത്. ചടങ്ങിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാൻ, മുൻ മന്ത്രി കെ.ടി ജലീൽ, ഇ.ടി മുഹമ്മദ് ബഷീർ എംപി തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ഒമിക്രോൺ, കോവിഡ് രോഗികളുടെ വർധിക്കുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഉദ്ഘാടന മാമാങ്കം അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലും ചടങ്ങിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നിരുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News