കെ.സുന്ദരയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി
സ്വാധീനത്തിന് വഴങ്ങിയാണ് സുന്ദര ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്‍റ് ശ്രീകാന്ത് പറഞ്ഞു
Update: 2021-06-05 05:20 GMT
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബി.ജെ.പി പണം നൽകിയെന്ന് ബിഎസ്‍പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം. സ്വാധീനത്തിന് വഴങ്ങിയാണ് സുന്ദര ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്‍റ് ശ്രീകാന്ത് പറഞ്ഞു. ബി.ജെ.പിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും രണ്ടര ലക്ഷം രൂപയും ഫോണുമാണ് നൽകിയത്. വിജയിച്ചാൽ മംഗളൂരുവിൽ വൈൻ പാർലർ നൽകാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയെന്നും കെ. സുന്ദര മീഡിയവണിനോട് പറഞ്ഞിരുന്നു.