നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല

കഴിഞ്ഞ വർഷം ജൂൺ എട്ടിന് കോഴിക്കോട് നഗരത്തിലെ ഒരു വീട്ടിൽവെച്ച് നാലരവയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി

Update: 2025-01-14 09:56 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. 

അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.  തുടർന്ന് മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കഴിഞ്ഞ വർഷം ജൂൺ എട്ടിന് കോഴിക്കോട് നഗരത്തിലെ ഒരു വീട്ടിൽവെച്ച് നാലരവയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. നടന്റെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെതിരെ വിമർശനവും ശക്തമായിരുന്നു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News