'ബി.ജെ.പിക്കെതിരെ സംസ്ഥാന സർക്കാരിന്‍റെ അടിയന്തരാവസ്ഥ' പി.കെ കൃഷ്ണദാസ്

സി.പി.എമ്മും ഇടത് സർക്കാരും ബി.ജെ.പി യെ അടിച്ചമർത്താൻ ശ്രമിക്കുന്നതായി പി.കെ. കൃഷ്ണദാസ്

Update: 2021-06-08 06:28 GMT
Advertising

സി.പി.എമ്മും ഇടത് സർക്കാരും ബി.ജെ.പി യെ അടിച്ചമർത്താൻ ശ്രമിക്കുന്നതായി പി.കെ. കൃഷ്ണദാസ്. ബി.ജെ.പി ക്കെതിരെ സർക്കാർ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്നും കൊടകര സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ തിരക്കഥ അനുസരിച്ചാണ് നീങ്ങുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. സുരേന്ദ്രനെയും കുടുംബത്തെയും കുടുക്കാനാണ് ശ്രമിക്കുന്നത്. സ്വർണക്കടത്തു കേസിൽ സി.പി.എം നേതാക്കൾ കുടുങ്ങിയത് കൊണ്ടാണ് ഇങ്ങനെ കള്ള കേസുകൾ ചമയ്ക്കുന്നത്. പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ കേന്ദ്ര വിരുദ്ധ സഭയായി അധപതിച്ചുവെന്നും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ് പ്രതിപക്ഷമെന്നും കൃഷ്ണദാസ് ആരോപിച്ചു. കൊടകരയിലെ പ്രതികൾ സി.പി.എം - സി .പി .ഐ ബന്ധമുള്ളവരാണെന്ന് പറഞ്ഞ കൃഷ്ണദാസ് പ്രതിയായ മാർട്ടിൻ എ.ഐ.വൈ.എഫുകാരനാണെന്നും ആരോപിച്ചു. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും യോജിപ്പിക്കുന്നത് തീവ്രവാദ സംഘടനകളാണെന്നും അത്തരം സംഘടനകളെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി നേതാക്കളെ കേസിൽ കുടിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News