'നയിക്കാൻ നായകൻ വരട്ടെ'; കെ മുരളീധരനെ പിന്തുണച്ച് വടകരയിൽ ബോർഡുകള്‍

'കോൺഗ്രസ് പ്രവർത്തകർ വടകര' എന്ന പേരിലാണ് ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്

Update: 2024-06-15 10:25 GMT
Advertising

കോഴിക്കോട്: കെ മുരളീധരനെ അനുകൂലിച്ച് വടകരയിലും ഫ്ലക്സ് ബോർഡുകൾ. നയിക്കാൻ നായകൻ വരണമെന്നാണ് ബോർഡുകളിലെ പരാമർശം. കോൺഗ്രസ് പ്രവർത്തകർ വടകര എന്ന പേരിലാണ് ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വടകരയിലെ വിവിധ സ്ഥലങ്ങളിലായാണ് ബോർഡുകൾ സ്ഥാപിച്ചത്. 

'അന്ന് വടകരയിൽ, പിന്നെ നേമത്ത് ഇന്ന് തൃശൂരിൽ. അങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റ് വീണത്. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല. ഒരിക്കൽ കൂടി പറയുന്നു... പ്രിയപ്പെട്ട കെ.എം നിങ്ങൾ മതേതര കേരളത്തിന്റെ ഹൃ​​ദയമാണ്.'- എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

നേരത്തെ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളിലെല്ലാം സമാനമായ പോസ്റ്ററുകൾ ഉയർന്നുവന്നിരുന്നു.

തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയതോടെ പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ മുരളീധരൻ. വടകര വിട്ടുപോയത് തന്റെ തെറ്റാണെന്നും രാജ്യസഭയിൽ ഒരു കാരണവശാലും താൻ പോകില്ലെന്നും മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റരുതെന്നും മുരളീധരൻ പറഞ്ഞിരുന്നു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News