വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന നാളെ കമ്മിഷണർ ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കും

പ്രോസിക്യൂഷൻ അനുമതി തേടിയുള്ള അപേക്ഷ കമ്മിഷണര്‍ ഓഫീസില്‍ നിന്ന് തിരിച്ചയച്ച സാഹചര്യത്തിലാണ് സമരം

Update: 2023-10-20 01:17 GMT
Advertising

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന്. നാളെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സത്യഗ്രഹമിരിക്കാനാണ് തീരുമാനം.  പ്രോസിക്യൂഷൻ അനുമതി തേടിയുള്ള അപേക്ഷ കമ്മീഷണര്‍ ഓഫീസില്‍ നിന്ന് തിരിച്ചയച്ച സാഹചര്യത്തിലാണ് സമരം...

കേസില്‍ പ്രോസിക്യൂഷന് അനുമതി തേടിയുള്ള അപേക്ഷയാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് തിരിച്ചയച്ചത്. കഴിഞ്ഞ മാസം ഇരുപത്തി രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദര്‍ശന്‍ നല്‍കിയ അപേക്ഷയാണ് അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയച്ചത്.. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടിഎടുക്കണമെങ്കിൽ സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടണം.. ഇത് വൈകുന്ന സാഹചര്യത്തിലാണ് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.

മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഡോക്ടര്‍ സി.കെ.രമേശൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.എം.ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹന, കെ.ജി.മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. ആവശ്യപ്പെട്ട കാര്യങ്ങളിൽ തിരുത്തൽ വരുത്തി അപേക്ഷ രണ്ടു ദിവസത്തിനകം കമ്മീഷണർക്ക് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി കെ സുദർശൻ അറിയിച്ചു..

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News