മീഡിയവണിനെതിരായ സംപ്രേഷണ വിലക്ക് രാഷ്ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടായി പ്രതിരോധിക്കും : കെ. സുധാകരൻ

മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്ന രാജ്യത്ത് വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സർക്കാരിനോട് എങ്ങനെ പൊരുത്തപ്പെടാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു.

Update: 2022-02-01 10:26 GMT
Advertising

മീഡിയവണിനെതിരായ സംപ്രേഷണ വിലക്കിനെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാണുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പി. ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കും. ചാനൽ രംഗത്ത് പ്രഗത്ഭമായ നിലപാട് മീഡിയ വൺ സ്വീകരിക്കുന്നു. അപ്രതീക്ഷിതമായാണ് കേന്ദ്ര സർക്കാർ മീഡിയവണിൻ്റെ ലൈസൻസ് റദ്ദാക്കിയത്.  സർക്കാരോ അധികൃതരോ ബന്ധപ്പെട്ടവരെ കാരണം വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംപ്രേഷണ വിലക്കിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായി സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ കൂടിക്കാഴ്ച നടത്തി.

മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്ന രാജ്യത്ത് വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സർക്കാരിനോട് എങ്ങനെ പൊരുത്തപ്പെടാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു. നടപടി ഉണ്ടായത് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നും തന്റെ നിസ്സഹായാവസ്ഥ മന്ത്രി തങ്ങളെ ബോധിപ്പിച്ചുവെന്നും സുധാകരൻ പറഞ്ഞു.

ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൻ്റെ അടിയന്തര പ്രാധാന്യം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചു. ഉന്നത നിലവാരം പുലർത്തുന്ന മീഡിയ വണ്ണിന് വിലക്ക് ഏർപ്പെടുത്തിയത് എന്തിനെന്ന് ചാനൽ അധികൃതരെ അറിയിക്കേണ്ട ബാധ്യയുണ്ട്. ഇന്ത്യയിൽ പത്ര സ്വാതന്ത്ര്യം വിലക്കുന്ന സർക്കാരായി മാറുന്നു. ഇതിനെ ഒറ്റക്കെട്ടായി പ്രധിരോധിച്ചേ മതിയാകൂ. വിലക്ക് നീക്കണം എന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. - അദ്ദേഹം പറഞ്ഞു

Summary : Broadcast ban on MediaOne will be defended by political parties: K. Sudhakaran

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News