ബഫർസോൺ; ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ലെന്ന് മന്ത്രി എം.ബി.രാജേഷ്

വിഷയത്തിൽ ബോധപൂർവമായി ആശങ്ക സൃഷ്ടിക്കുകയാണെന്നും ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി

Update: 2022-12-20 10:18 GMT
Advertising

തിരുവനന്തപുരം; ബഫർസോൺ വിഷയത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ബഫർ സോൺ വിഷയത്തിൽ ബോധപൂർവമായി ആശങ്ക സൃഷ്ടിക്കുകയാണെന്നും ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

"ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നത് പതിവാണ് പലർക്കും. ജനങ്ങൾക്കൊപ്പമാണ് സർക്കാർ. ബഫർസോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സർക്കാർ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്. ഒരാശങ്കയും ഇക്കാര്യത്തിൽ വേണ്ട". മന്ത്രി പറഞ്ഞു.

Full View

ബഫർ സോൺ വിഷയത്തിൽ മലയോര മേഖലയിൽ പ്രതിഷേധം കനക്കുകയാണ്. പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോഴിക്കോട് നടത്തുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ടിൽ നടക്കുന്ന ബഹുജന സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ബഫർ സോൺ സമരത്തിന് പിന്തുണയുമായി സിപിഎം കക്കയം സൗത്ത് ബ്രാഞ്ച് കമ്മറ്റിയും രംഗത്തെത്തിയിട്ടുണ്ട്‌. ബഫർ സോൺ സംസ്ഥാനത്ത് ആവശ്യമില്ലെന്ന് സി പി എം കക്കയം സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജോൺ വേമ്പുവിള മീഡിയവണിനോട് പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ തിരുവനന്തപുരത്തെ മലയോര മേഖലകൾ കേന്ദ്രീകരിച്ചും ഇന്ന് പ്രതിഷേധ പരിപാടികൾ നടക്കും. അമ്പൂരിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സംഗമവും നടത്തുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News