'ബഫർസോൺ' മലയോര ജനത ആശങ്കയിൽ; പഴുതടച്ച ഇടപെടൽ വേണമെന്ന് ആവശ്യം

4 ലക്ഷം ഏക്കർ വിസ്തൃതിയിലെ ജനങ്ങളെ ബാധിക്കും

Update: 2022-07-27 04:36 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോണാക്കണമെന്ന സുപ്രിംകോടതി വിധി മറികടക്കാനായില്ലെങ്കിൽ സംസ്ഥാനത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ആശങ്ക.

കേരളത്തിൽ 4 ലക്ഷം ഏക്കർ വിസ്തൃതിയിൽ താമസിക്കുന്ന ജനങ്ങളെ തീരുമാനം ബാധിക്കും. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീർണം എട്ടു ലക്ഷം ഏക്കറോളം വരും. അവയുടെ അതിർത്തികളിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോണായി മാറുമ്പോൾ ഏകദേശം നാലു ലക്ഷം ഏക്കർ വിസ്തൃതിയിലെ മനുഷ്യവാസത്തെയാണ് ബാധിക്കുക.

കേരളത്തിൽ 16 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശീയ ഉദ്യാനങ്ങളും രണ്ടു കടുവാ സങ്കേതങ്ങളും ഉൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളാണ് കേരളത്തിലുള്ളത്. 3211.73 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇവ പടർന്ന് കിടക്കുന്നു. ഒരു കിലോമീറ്റർ ചുറ്റളവിൽ ചെറുനഗരങ്ങളുൾപ്പെടെ ലക്ഷക്കണക്കിനാ മനുഷ്യരാണ് അധിവസിക്കുന്നത്. ജനവാസം സംബന്ധിച്ച കൃത്യമായ കണക്ക് ലഭ്യമാകണമെങ്കിൽ സർവേ നടപടികൾ പൂർത്തിയാകേണ്ടതുണ്ട്. മേഖലയിൽ സ്ഥിരം കെട്ടിടങ്ങൾ, ഖനനം എന്നിവ പാടില്ലെന്നാണ് കോടതി വിധി. പ്രദേശത്തെ കെട്ടിടങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച് 3 മാസത്തിനകം വനം വകുപ്പ് റിപ്പോർട്ട് നൽകണമെന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്.

ആലപ്പുഴ, കാസർകോട് ജില്ലകളൊഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബഫർ സോൺ വിഷയം ബാധിക്കും. സംസ്ഥാനത്തെ ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കും. പഴുതടച്ച നിയമപരമായ ഇടപെടലിലൂടെ മാത്രമേ സുപ്രിംകോടതി വിധിയെ മറികടക്കാൻ കഴിയുകയുള്ളുവെന്ന് ഉറപ്പാണ്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News