Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: ബസ്സുകളുടെ മത്സരയോട്ടത്തിൽ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കോട്ടയം പൊൻകുന്നം പതിനെട്ടാം മൈലിൽ അപകടകരമായി വാഹനം ഓടിച്ച ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ എ.ജെ രാജേഷ്, സ്വകാര്യ ബസ് ഡ്രൈവർ സിബി സി.ആർ എന്നിവർക്കെതിരെയാണ് നടപടി.
കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് നടപടിയെടുത്തത്. അപകട ബോധവത്കരണ പരിശീലനവും ആശുപത്രി സേവനവും ശിക്ഷാ നടപടിയുടെ ഭാഗമായി ഇവർ ചെയ്യണം.