തിരുത്തി തുടങ്ങാന്‍ സർക്കാർ: മുൻഗണനാക്രമത്തിൽ മാറ്റം വരുത്താൻ മന്ത്രിസഭാ തീരുമാനം

ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനം

Update: 2024-07-11 16:14 GMT
Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കനത്ത തോൽവിക്ക് ശേഷം തിരുത്തൽ നടപടികളാരംഭിക്കാൻ സർക്കാർ. ഇതിന്റെ ഭാ​ഗമായി സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്താൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനം. പദ്ധതികൾ വെട്ടിച്ചുരുക്കാനും നടപ്പ് പദ്ധതികളുടെ മുൻഗണന ക്രമം തീരുമാനിക്കാനും ഇന്ന് ചേർന്ന മന്ത്രസഭാ യോ​ഗത്തിൽ തീരുമാനമായി. 

വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീരിക്കാൻ സർക്കാർ തീരുമാനം. ധന, റവന്യൂ, നിയമ മന്ത്രിമാരാണ് ഉപസമിതി അംഗങ്ങളായിരിക്കുക. പരിഗണന കൊടുക്കേണ്ട വിഷയങ്ങളുടെ മന്ത്രിയെ യോഗത്തിലേക്ക് വിളിക്കാനും അതുവഴി തർക്കം പരിഹരിക്കാനുമാണ് തീരുമാനം. 

ഈ സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതത്തിൽ ക്രമീകരണം വരുത്താനും സർക്കാർ തീരുമാനമായി. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരംഭിക്കുന്ന പദ്ധതികൾക്ക് വർക്കിംഗ് ഗ്രൂപ്പ് അനുമതി നൽകുന്നതിന് മുമ്പ് അതിൻ്റെ അനിവാര്യത പരിശോധിക്കും. ഇതിൻറെ ശുപാർശ നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. 

മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2021 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുക. 16.75 കോടിയുടെ അധിക ബാധ്യത ശമ്പള വർധനവിലൂടെ സർക്കാരിനുണ്ടാകും.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News