സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ ക്യാമറ നിർബന്ധം
മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം
Update: 2025-01-28 15:12 GMT


തിരുവനന്തപുരം : എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം ക്യാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്.