Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: കോട്ടയം എംസി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. മാവിളങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. അനീഷയുടെ മരുമകൻ നൗഷാദ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശികള്‍ തൃശൂരിലാക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്.