വില്ലനായത് പഴയ കുഴൽക്കിണർ; തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയിൽനിന്ന് ശബ്ദമുയർന്നതിന്റെ കാരണം കണ്ടെത്തി

തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് വെള്ളം തിളക്കുന്ന ശബ്ദം കേട്ടു തുടങ്ങിയത്.

Update: 2023-07-17 01:04 GMT
Advertising

തൃശൂർ: തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയിൽ നിന്ന് ശബ്ദം ഉയർന്നതിന്റെ കാരണം കണ്ടെത്തി. വർഷങ്ങൾക്ക് മുമ്പ് മൂടിയ കുഴൽക്കിണറിൽ നിന്നാണ് ശബ്ദമുയർന്നത്. ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുഴൽക്കിണർ കണ്ടെത്തിയത്.

തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് വെള്ളം തിളക്കുന്ന ശബ്ദം കേട്ടു തുടങ്ങിയത്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. ഇന്നലെ സംഭവസ്ഥലത്തെത്തിയ കുന്നംകുളം ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള വിശദമായ പരിശോധന നടത്തിയിരുന്നു. ഭൂമിക്കടിയിലുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ഡൗസിംഗ് റോഡ് എന്ന ഉപകരണം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരടിയോളം താഴ്ചയിൽ കുഴൽക്കിണർ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് കുഴൽ കിണർ കുഴിക്കുകയും പിന്നീട് വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് കുഴൽക്കിണറിന്റെ മുകൾഭാഗം മാത്രം കല്ല് വെച്ച് അടക്കുകയും ചെയ്ത നിലയിലായിരുന്നു. മഴക്കാല വ്യതിയാനത്തിന്റെ ഭാഗമായി ഭൂമിക്കടിയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിച്ചതാണ് ഇത്തരത്തിൽ ശബ്ദം കേൾക്കാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. താലൂക്ക് ഉദ്യോഗസ്ഥരായ ഡേവിസ് ജോൺ, കെ.രതീഷ്, മനോഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News