എസ്.എം.എ ബാധിച്ച മുഹമ്മദിന്റെ മരുന്നിനുള്ള നികുതി ഒഴിവാക്കി കേന്ദ്രം

18 കോടി രൂപയാണ് മരുന്നിന് ചെലവ് കണക്കാക്കുന്നത്. ഇതില്‍ നിന്ന് നികുതി ഒഴിവാക്കുന്നതോടെ വലിയ തുകയുടെ ഇളവ് ലഭിക്കും.

Update: 2021-08-03 13:19 GMT
Advertising

അപൂര്‍വ രോഗമായ എസ്.എം.എ ബാധിച്ച മുഹമ്മദിന്റെ മരുന്നിനുള്ള നികുതി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. മരുന്നിനുള്ള ജി.എസ്.ടിയും ഇറക്കുമതി തീരുവയും ഒഴിവാക്കിയതായി കേന്ദ്ര ധനകാര്യമന്ത്രി അറിയിച്ചു. മുഹമ്മദിന്റെ പിതാവ് റഫീഖ് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.

18 കോടി രൂപയാണ് മരുന്നിന് ചെലവ് കണക്കാക്കുന്നത്. ഇതില്‍ നിന്ന് നികുതി ഒഴിവാക്കുന്നതോടെ വലിയ തുകയുടെ ഇളവ് ലഭിക്കും. മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ മുഹമ്മദിന്റെ ചികിത്സ ഉടന്‍ ആരംഭിക്കാനാവും.

മുഹമ്മദിന്റെ ചികിത്സക്കായി 50 കോടിയോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. മുഹമ്മദിന്റെ സഹോദരിയുടെ അഭ്യര്‍ത്ഥനയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News