തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Update: 2021-05-31 16:01 GMT
Advertising

തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റില്‍ തീപിടുത്തം. കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചാല കമ്പോളത്തിന്‍റെ തുടക്കത്തിലുള്ള കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ മഹാദേവ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. തുണിയിലും പ്ലാസ്റ്റികിലും നിര്‍മിച്ച കളിപ്പാട്ടങ്ങളാണ് കടയില്‍ ഉണ്ടായിരുന്നത്.

പുകയുയരുന്നതു കണ്ട് സമീപത്തെ കടകളിലുള്ളവര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്സ് ഒന്നരമണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാജസ്ഥാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കട. ഇത് നിയമാനുസൃതമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. 

സംഭവമറിഞ്ഞ് മന്ത്രി ആന്‍റണി രാജുവും മേയര്‍ ആര്യ രാജേന്ദ്രനും സ്ഥലത്തെത്തിയിരുന്നു. ഒരു കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News