സ്‌കൂൾ സമയമാറ്റം; ചർച്ച നടത്തിയേ തീരുമാനമെടുക്കൂ: എം.വി ഗോവിന്ദൻ
നിലവിൽ തീരുമാനങ്ങൾ ഒന്നുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ആദ്യമേ സമ്മർദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം സസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ മേഖലയിലും ചർച്ചകൾ നടത്തിയേ നിലപാട് എടുക്കൂ.നിലവിൽ തീരുമാനങ്ങൾ ഒന്നുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാകായിക പരിശീലനത്തിനുമായി ഉപയോഗിക്കാം.
ക്ലാസുകളിലെന്ന പോലെ സ്‌കൂളുകളിലും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.എന്നാൽ, ശിപാർശ പുറത്തുവന്നതിന് പിന്നാലെ എതിർപ്പുമായി മുസ്‌ലിം ലീഗും സമസ്തയും രംഗത്തെത്തിയിരുന്നു.