വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമൊരുക്കി ഷെഫ് സുരേഷ് പിള്ള

ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്

Update: 2024-07-30 05:44 GMT
Editor : rishad | By : Web Desk
Advertising

മാനന്തവാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ ദുരിതം അനുഭവിക്കുന്നവർക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്ഷണമൊരുക്കി പ്രമുഖ ഷെഫ്, സുരേഷ് പിള്ള. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

പ്രിയരേ,

വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളം പേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്...! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്...

ബന്ധപ്പെടേണ്ട നമ്പർ

നോബി- 91 97442 46674 അനീഷ്- +91 94477 56679

മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈയിലും തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 31 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ച 18 പേരും വിംസ് ആശുപത്രിയിൽ ആറു പേരുമാണ് മരിച്ചത്. ചാലിയാർ പുഴയിലൂടെ ഏഴ് മൃതദേഹങ്ങളാണ് ഒഴുകിയെത്തിയിട്ടുള്ളത്. എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്.

വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയിൽ വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പറയപ്പെടുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News