'ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുകയാണ്'; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

''ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ നേട്ടങ്ങളിൽ സംഘപരിവാറിന് അസ്വസ്ഥതയാണ്. ഭരണഘടന മൂല്യങ്ങളെ തകിടം മറിക്കുന്ന ഇടപെടലാണ് സംഘപരിവാർ നടത്തുന്നത്.''

Update: 2022-11-02 11:31 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്ന ഘട്ടത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഗവർണർമാർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ല, ഇവിടെ ഒരാൾ സമാന്തര സർക്കാരാവാൻ ശ്രമിക്കുകയാണ്. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ടെന്ന് മറക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത അധികാരങ്ങൾ വിനിയോഗിക്കാൻ ശ്രമിക്കുകയാണ്. സംഘ്പരിവാർ അജണ്ടക്ക് മുന്നിൽ സർക്കാർ പതറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണർക്കെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ നേട്ടങ്ങളിൽ സംഘപരിവാറിന് അസ്വസ്ഥതയാണ്. ഭരണഘടന മൂല്യങ്ങളെ തകിടം മറിക്കുന്ന ഇടപെടലാണ് സംഘപരിവാർ നടത്തുന്നത്. ആര്എസ്എസ് അനുകൂലികളെ തപ്പിയെടുത്ത് സർവകലാശാലകതളിൽ നിയമിച്ചാണ് ഇത് നടപ്പാക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ രംഗം രാജ്യത്തിനാകെ മാതൃകയാണ്. കേരളം കാണിക്കുന്ന ജാഗ്രത അതാണ് കാണിക്കുന്നത്. കേരളത്തിന്റെ വളർച്ചയിൽ ആർഎസ്എസിന് അസഹിഷ്ണുതയാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനാവില്ല. ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ് ഗവർണർ. നിർഭാഗ്യവശാൽ കെപിസിസി പ്രസിഡന്റ് പോലും ഇതേകുറിച്ച് പറയുന്നില്ല, മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ മന്ത്രിസഭയെ പോലും മറികടന്ന് ഇടപെടുകയാണ് വിസിമാരെ പിൻവലിക്കാൻ ഗവർണർക്ക് കഴിയില്ല. ചാൻസലർക്ക് ഭരണഘടനാ പരിരക്ഷയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഇന്ത്യയിൽ പലയിടത്തും സർവകാലാശാലകളെ ഗവർണർമാരെ ഉപയോഗപ്പെടുത്തി വർഗീയവത്കരണത്തിന് ശ്രമം നടത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഗവർണറുടെ ചെയ്തികളിൽ ദുരിതം അനുഭവിക്കുകയാണ് കേരളം. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയിൽ ഇരിക്കാൻ യോഗ്യനെല്ലെന്നും കാനം പറഞ്ഞു.

സർവകലശാലകളെ പ്രശ്‌ന ബാധിത സ്ഥലങ്ങൾ ആക്കി നിർത്താൻ ഗവർണർ ശ്രമിക്കുകയാണ്. ചാൻസലർ പദവി ജനങ്ങൾ കനിഞ്ഞ് നൽകിയതാണ്. ഗവർണർ നിയമിച്ച വിസിമാർ മാത്രമേ കേരളത്തിൽ ഉള്ളു. മുഖ്യമന്ത്രി ഒരു വിസിമാരെയും നിയമിച്ചിട്ടില്ല ,വേലി തന്നെ വിളവ് തിന്നുന്നുകയാണെന്ന് കാനം കൂട്ടിച്ചേർത്തു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News