പഴിയെല്ലാം കേന്ദ്രത്തിന്; ഇന്ധനസെസിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവർ കേന്ദ്ര സർക്കാരിന്റെ നികുതി വർധനവിനെതിരെ ഒരു പ്രതിഷേധവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

Update: 2023-02-27 05:55 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: നികുതി വർധനയിൽ വീണ്ടും കേന്ദ്രത്തെ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ 13 തവണയാണ് പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഇന്ധനസെസ് വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

ഇത്തരത്തിലുള്ള കേന്ദ്ര നടപടികൾ കാരണം സംസ്ഥാനത്തിന് മറ്റ് വഴികളില്ലാത്തത് കൊണ്ടാണ് നികുതി വർധിപ്പിച്ചതെന്നും മുഖ്യമന്ത്രി മറുപടി നൽകി. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ സെസ് ഏർപ്പെടുത്തൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി സൂചിപ്പിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവർ കേന്ദ്ര സർക്കാരിന്റെ നികുതി വർധനവിനെതിരെ ഒരു പ്രതിഷേധവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി കൊല്ലാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കടമെടുക്കാനുള്ള സാഹചര്യം പോലും കേന്ദ്രം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇങ്ങനെ നിരവധി സാമ്പത്തിക പ്രതിസന്ധികൾ കേന്ദ്രനടപടികൾ മൂലം സംസ്ഥാനം നേരിടുന്നതെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയുടെ ആദ്യഭാഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നത് സത്യമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ, പെൻഷനും ശമ്പളവും കൊടുക്കാൻ വലിയ തോതിൽ കടം എടുക്കുന്ന തരത്തിലേക്ക് പോയിട്ടില്ല. ജിഎസ്‌ടി പിരിച്ചെടുത്തതിലൂടെ 26,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News