'പറഞ്ഞത് പറഞ്ഞതുതന്നെ'; പൂഞ്ഞാർ വിഷയത്തിലെ വിവാദ പ്രസ്താവന ന്യായീകരിച്ച് മുഖ്യമന്ത്രി

മുസ്‍ലിംകളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നുവെന്ന് ഒരാൾ ആരോപിച്ചു. ഇതിനാണ് താൻ മറുപടി പറഞ്ഞതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Update: 2024-03-14 14:29 GMT
Advertising

തിരുവനന്തപുരം: പൂഞ്ഞാർ സംഭവത്തിലെ പ്രതികളായ വിദ്യാർഥികളെ വംശീയമായി വിശേഷിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. താൻ പറഞ്ഞത് പറഞ്ഞതുതന്നെയാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്‍ലിംകളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നുവെന്ന് ഒരാൾ ആരോപിച്ചു. ഇതിനാണ് താൻ മറുപടി പറഞ്ഞത്. അതുപറയാൻ താൻ ബാധ്യസ്ഥനാണെന്നും മുസ്‍ലിം ചെറുപ്പക്കാർ തന്നെയാണ് പൂഞ്ഞാറിലെ സംഭവത്തിൽ ഉൾപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

"നമ്മുടെ സംസ്ഥാനത്തും മുസ്‍ലിം ആയതിന്റെ പേരിൽ കേസ് ചാർജ് ചെയ്യപ്പെടുകയാണെന്നാണ് മുഖാമുഖം പരിപാടിക്കിടെ ഒരാൾ പറഞ്ഞത്. എന്നിട്ട് ഈരാറ്റുപേട്ടയിലെ സംഭവം ചൂണ്ടിക്കാട്ടി. മുസ്‍ലിം ചെറുപ്പക്കാരെ തേടിപ്പിടിച്ച് കേസിൽപ്പെടുത്തുന്ന നില രാജ്യത്തിന്റെ ചില ഭാഗങ്ങളിലുണ്ടെന്ന് പൊതുവെ ആക്ഷേപമുണ്ട്. ആ കാര്യം കേരളത്തിലും നടക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. ഇതിന് മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനാണ്. കേസിന്റെ യഥാർഥ വസ്തുത അന്വേഷിച്ചുവേണം ഉത്തരവാദിത്തപ്പെട്ടൊരാൾ അതുപോലൊരു വേദിയിൽ സംസാരിക്കാൻ" പൂഞ്ഞാറിലെ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും മുസ്‍ലിം ചെറുപ്പക്കാരാണ്. അതുകൊണ്ടാണ് അവർ ആ കേസിൽപ്പെട്ടത്. തെറ്റായ ചിത്രം വരച്ചുകാട്ടാൻ നോക്കുന്നത് ശരിയായില്ലെന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പൂഞ്ഞാറിൽ വൈദികനെ വിദ്യാർഥികൾ വാഹനമിടിപ്പിച്ചെന്ന കേസിൽ കുട്ടികളുടെ നടപടി തെമ്മാടിത്തമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവത്തിൽ മുസ്‍ലിം കുട്ടികൾ മാത്രമാണ് ഉൾപ്പെ​ട്ടതെന്നും അതിനാലാണ് ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News