മലബാര്‍ ഗ്രൂപ്പിന്‍റെ മുപ്പതാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് കാക്കഞ്ചേരിയിലെ മലബാർ ഗ്രൂപ്പിന്റെ ആഭരണ നിർമാണ ശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും
കോഴിക്കോട്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാറിന്റെ മുപ്പതാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കാക്കഞ്ചേരിയിലെ മലബാർ ഗ്രൂപ്പിന്റെ ആഭരണ നിർമാണ ശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
മുപ്പതാം വാർഷകത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമായി ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് മലബാർ ഗ്രൂപ്പ് രൂപം നൽകിയിരിക്കുന്നത്. പരിപാടികളുടെയും കോഴിക്കോട് കാക്കഞ്ചേരിയിൽ നിർമാണം പൂർത്തിയാക്കിയ ആഭരണ നിർമാണശാലയുടെയും ഉദ്ഘാടനം മാർച്ച് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
250 കോടി രൂപ മുതൽ മുടക്കിൽ 1.75 ലക്ഷം ചതുരശ്ര അടിയിലാണ് നിർമാണ ശാല പൂർത്തിയാക്കിയത്. ലോകത്തിലെ ഒന്നാമത്തെ സ്വർണം - ഡയമണ്ട് ആഭരണ നിർമ്മാണ വിൽപ്പന ഗ്രൂപ്പായി വളരുകയാണ് മലബാറിന്റെ ലക്ഷ്യമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മലബാറിന് 307 ഷോറൂമുകളും 14 ആഭരണ നിർമാണ ശാലകളുമാണുള്ളത്.