മണിപ്പൂരിൽ നിന്ന് കുട്ടികളെയെത്തിച്ച സംഭവം; ചുരാചാങ്പുർ സി.ഡബ്ല്യു.സിക്ക് കത്തയച്ചു

സത്യം മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങളും സി.ഡബ്ല്യൂ.സി അന്വേഷിക്കും

Update: 2024-07-13 03:27 GMT
Advertising

പത്തനംതിട്ട: മണിപ്പൂരിൽ നിന്നും തിരുവല്ലയിൽ എത്തിച്ച കുട്ടികളെ കാണാതായതിൽ ചുരാചാങ്പുർ സി.ഡബ്ല്യു.സിക്ക് കത്തയച്ച് പത്തനംതിട്ട ശിശുക്ഷേമസമിതി. കുട്ടികൾ തിരികെ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണ് കത്ത് അയച്ചിരിക്കുന്നത്. സത്യം മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങളും സി.ഡബ്ല്യൂ.സി അന്വേഷിക്കും.

56 കുട്ടികളെ തിരുവല്ലയിലേക്ക് കൊണ്ടുവന്നു എന്നാണ് സി.ഡബ്ല്യൂ.സി പറയുന്നത്. എന്നാൽ 48 കുട്ടികളെ മാത്രമാണ് കൊണ്ടുവന്നതെന്ന് പറഞ്ഞ് സത്യം മിനിസ്ട്രീസ് രം​ഗത്ത് വന്നിരുന്നു. ഇതിൽ 20 കുട്ടികളെ തിരിച്ചയച്ചെന്നും അതിന് തങ്ങളുടെ കൈയിൽ രേഖകളുണ്ടെന്നുമാണ് സത്യം മിനിസ്ട്രീസ് പറയുന്നത്. എന്നാൽ ശിശുക്ഷേമസമിതിക്ക് ഇതിൽ വിശ്വാസ്യത ഇല്ല. കുട്ടികളെ കൊണ്ടുവന്നതും തിരിച്ചയച്ചതും ചുരാചാങ്പൂർ സി.ഡബ്ല്യു.സിയോടെ അറിവോടെയാണോയെന്നറിയാനാണ് കത്ത് അയച്ചത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News