മാനസികസമ്മർദം മൂലമുള്ള ജീവനൊടുക്കൽ; പൊലീസിന് കൗൺസിലിങ്

അർഹമായ അവധികൾ നൽകണമെന്നും ആഴ്ചയിൽ ഒരു ദിവസം യോഗ പോലുള്ള പരിശീലനങ്ങൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു

Update: 2023-12-08 03:09 GMT
Advertising

തിരുവനന്തപുരം: മാനസികസമ്മർദം മൂലം പൊലീസുകാർ ജീവനൊടുക്കുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മതിയായ കൗൺസിലിങ് നൽകണമെന്ന് സർക്കുലർ. പരാതികളും വിഷമങ്ങളും അവതരിപ്പിക്കാൻ സ്റ്റേഷനിൽ മെന്ററിങ് സംവിധാനം വേണമെന്നും അർഹമായ അവധികൾ നൽകണമെന്നും ആഴ്ചയിൽ ഒരു ദിവസം യോഗ പോലുള്ള പരിശീലനങ്ങൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു.കാക്കിക്ക് മരണക്കുരുക്ക് എന്ന മീഡിയവൺ പരമ്പരയെ തുടർന്നാണ് നടപടി.

പൊലീസുകാരിലെ ആത്മഹത്യകളും ആത്മഹത്യാപ്രവണതകളും അടുത്തകാലത്തായി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് കുറയ്ക്കുന്നതിനായി കൗൺസിലിങ് ആണ് പ്രധാനമായും സർക്കുലർ മുന്നോട്ട് വയ്ക്കുന്നത്. കൗൺസിലിങിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഇത് നടപടിയായിരുന്നില്ല. സാമ്പത്തിക പ്രശ്‌നമായിരുന്നു ഒരു കാരണം. എന്നാൽ കൗൺസിലിങ് കർശനമായി നടത്തണമെന്നാണ് സർക്കുലറിൽ പറയുന്നത്. ജോലിയിലെ വിഷമതകൾ പങ്കു വയ്ക്കുന്നതിനാൽ സേനയിൽ മെന്ററിംഗ് സെഷനുകൾ ഉണ്ടെങ്കിലും ഇതത്ര കാര്യക്ഷമമല്ല. എല്ലാ സ്റ്റേഷനുകളിലും മെന്ററിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കുലറിൽ കർശന നിർദേശമുണ്ട്. ആഴ്ചയിലൊരിക്കൽ യോഗ പോലുള്ള സെഷനുകളും ഏർപ്പെടുത്തും.

Full View

വീക്ക്‌ലി ഓഫ്, വിവാഹവാർഷികത്തിനും കുട്ടികളുടെ ജന്മദിനത്തിനും അവധി തുടങ്ങിയവ കൃത്യമായി നൽകണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിർദേശം. മാനസികസമ്മർദമുണ്ടാകുന്ന പൊലീസുകാർക്ക് ഇത് കുറയ്ക്കുന്നതിന് സഹപ്രവർത്തകരുടെ സഹകരണമുണ്ടാകണമെന്നും സർക്കുലറിൽ പറയുന്നു. ജീവിതശൈലി രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിഗണന നൽകാനും സർക്കുലറിൽ നിർദേശമുണ്ട്.

അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുറൽ ഇറക്കിയിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News