പ്രവാസികൾക്ക്​ മടങ്ങിപ്പോകാൻ സൗകര്യമൊരുക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിമാന നിരക്ക് കുറയ്ക്കാൻ കേന്ദ്രം അടിയന്തര നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Update: 2021-09-16 16:30 GMT
Advertising

ലോക്‌ഡൗൺ സമയത്ത് നാട്ടിലകപ്പെട്ടുപോയ പ്രവാസി സഹോദരങ്ങൾക്ക് തിരിച്ചു പോകാൻ സൗകര്യങ്ങളൊരുക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.  

കോവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. വിമാന നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമായിരിക്കുന്നു. 

പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസർക്കാർ വിമാന നിരക്ക് കുറയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News