'മാധ്യമപ്രവർത്തകർ സ്വയം പരിശോധിക്കണം': 'ബ്രേക്കിങ് ന്യൂസ്' സംസ്‌കാരത്തിന് മുഖ്യമന്ത്രിയുടെ വിമർശനം
വിമർശനങ്ങളെ വേട്ടയാടലുകളായി കണക്കാക്കരുതെന്ന് മുഖ്യമന്ത്രി
Update: 2024-10-19 08:31 GMT
തിരുവനന്തപുരം: ബ്രേക്കിങ് ന്യൂസ് സംസ്‌കാരം വാർത്താ മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർ സ്വയം പരിശോധനയ്ക്ക് വിധേയമാകണമെന്നും വിമർശനങ്ങളെ വേട്ടയാടലുകളായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിവാദ വ്യവസായമായി മാധ്യമപ്രവർത്തനം മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെയുഡബ്ല്യുജെയുടെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.