പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാർദപരം: മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു

Update: 2021-07-13 13:11 GMT
Editor : Nidhin | By : Web Desk
Advertising

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാർദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പ്രധാനമായ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും പ്രധാനമന്ത്രി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീളമുള്ള കടൽത്തീരമുള്ള കേരളം ആ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നിർദേശിച്ച ഒരു കാര്യം ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാകാനായിരുന്നു. അത് കൃത്യമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി തന്നെ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അതോടൊപ്പം കേരളത്തിൽ ജലഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എല്ലാ പിന്തുണയും അദ്ദേഹം നൽകി.

കേരളത്തിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനമായി നിൽക്കുന്നത് കോവിഡ് വരാത്ത വലിയൊരു വിഭാഗം ആളുകൾ കേരളത്തിലുണ്ട് എ്ന്നതാണ്. കോവിഡ് വന്നേക്കാൻ സാധ്യതയുള്ളവരാണ് അവർ.- മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ വാക്‌സിൻ കേരളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മാസം 60 ലക്ഷം കോവിഡ് വാക്‌സിൻ ആവശ്യമാണെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News