ആവിക്കൽ തോടിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെന്ന് പരാതി; പ്രതികാര നടപടിയെന്ന് നാട്ടുകാർ
ഒരു വർഷമായി മാലിന്യങ്ങൾ നിറഞ്ഞ് അസഹനീയമായ മണവും സഹിച്ചാണ് ഇവിടുത്തുകാർ കഴിയുന്നത്.
കോഴിക്കോട്: ആവിക്കൽ തോടിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെന്ന് പരാതി. മലിനജല പ്ലാന്റിനെതിരെ സമരം നടത്തുന്നതു കൊണ്ട് കോർപറേഷൻ പ്രതികാരം ചെയ്യുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
എന്നാൽ പ്രദേശവാസികളാണ് മാലിന്യം തള്ളുന്നതെന്നാണ് കോർപറേഷൻ സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ ഒരു വർഷമായി മാലിന്യങ്ങൾ നിറഞ്ഞ് അസഹനീയമായ മണവും സഹിച്ചാണ് ഇവിടുത്തുകാർ കഴിയുന്നത്.
ആവിക്കലിൽ പ്ലാൻ്റ് സ്ഥാപിക്കാൻ അനുവദിക്കാത്തതിൻ്റെ പ്രതികാര നടപടിയാണ് കോർപറേഷൻ ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തോടിൻ്റെ അവസ്ഥ ഈ രീതിയിൽ തുടരുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, കോർപറേഷൻ അധികൃതരുടെ വിശദീകരണം തേടിയപ്പോൾ പ്രദേശവാസികളാണ് തോടിൽ മാലിന്യം തള്ളുന്നതെന്ന് പറഞ്ഞ കോർപറേഷൻ സെക്രട്ടറി പിന്നീട് റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് പറഞ്ഞു.