കൊല്ലത്ത് പെയിന്‍റിങ് തൊഴിലാളികൾ തമ്മില്‍ സംഘർഷം; ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു

കൊല്ലം അയത്തിൽ സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2024-12-28 01:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ പെയിന്‍റിങ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊല്ലം അയത്തിൽ സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശാസ്താംകോട്ടയിൽ ക്ഷേത്ര സദ്യാലയത്തിലെ പെയിന്‍റിങ് ജോലിക്കായി എത്തിയ വിനോദും രാജുവും തമ്മിൽ താമസ സ്ഥലത്തു വെച്ച് തർക്കമുണ്ടായി. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ഇരുവരും തമ്മിൽ സംഘർഷത്തിൽ കലാശിച്ചു. വാക്ക് തർക്കത്തിന് പിന്നാലെ കമ്പിവടി ഉപയോഗിച്ച് വിനോദിനെ രാജു തലയ്ക്കടിച്ചു.

ഗുരുതര പരിക്കേറ്റ വിനോദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ പെയിൻ്റിങ് സാമഗ്രികൾ കൊണ്ടുവന്നയാളുടെ മുന്നിൽ വെച്ചായിരുന്നു സംഘർഷം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നതായി ഇയാൾ പോലീസിന് മൊഴി നൽകി. കൊല നടത്തിയ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച രാജുവിനെ ശാസ്താംകോട്ടയിൽ വെച്ച് പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News