തിരുവവനന്തപുരം സി.പി.എമ്മില്‍ കലഹം; നേതാക്കള്‍ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോണങ്ങളുന്നയിച്ചു
പാർട്ടിവിരുദ്ധ നടപടികൾ അനുവദിക്കില്ലെന്നും എത്ര മുതിർന്ന നേതാവായാലും നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി
തിരുവവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ കലഹം. പ്രശ്‌നപരിഹാരത്തിന് ചേർന്ന ജില്ലാ കമ്മറ്റിയിൽ നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞ് ആരോപണ പത്യാരോപണങ്ങൾ നടത്തി. മുൻ ജില്ലാ സെക്രട്ടറിക്കും മുൻമന്ത്രിക്കുമെതിരായിരുന്നു ആരോപണങ്ങൾ.
പാർട്ടിവിരുദ്ധ നടപടികൾ അനുവദിക്കില്ലെന്നും എത്ര മുതിർന്ന നേതാവായാലും നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. പി. ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ട് തട്ടിപ്പിൽ ഡി.വൈ.എഫ് ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ആംബുലൻസ് ഫണ്ട് തട്ടിപ്പ് മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. തിരുവനന്തപുരം സി.പി.എമ്മിൽ കഴിഞ്ഞ കുറേ നാളുകളായി പ്രശ്‌നങ്ങൾ തുടരുകയാണ്. ഇത് പരിഹരിക്കുന്നതിനായാണ് സി.പി.എം സംസ്ഥാന നേതൃത്വം വിളിച്ചു ചേർത്തത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശ്രീമതി, പി.കെ ബിജു, പുത്തലം ദിനേശൻ എന്നിവർ പങ്കെടുത്തു. മുതിർന്ന നേതാക്കൾക്കെതിരെ സ്വഭാവ ദൂശ്യ ആരോപണമാണ് പ്രധാനമായും ഉയർന്നുവന്നത്.