കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു
പച്ചക്കറി വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു ജോബോയ്
Update: 2024-08-08 17:26 GMT
കോട്ടയം: ഡി.സി.സി ജനറല്‍ സെക്രട്ടറി ജോബോയ് ജോർജ്(45) അന്തരിച്ചു. കോട്ടയം മാര്‍ക്കറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാത്രി 8.30ഓടെയാണു സംഭവം. പച്ചക്കറി വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു ജോബോയ്. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നാണു പ്രാഥമിക നിഗമനം.
കുറവിലങ്ങാട് സ്വദേശിയാണ് ജോബോയ് ജോർജ്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
Summary: Kottayam Congress Youth Leader and DCC General Secretary Joboy George collapses at market, dies